Connect with us

Kerala

വിദ്യാർഥി കൺസഷൻ: റിപ്പോർട്ട്‌ ഉടൻ

Published

on

Share our post

തിരുവനന്തപുരം : വിദ്യാർഥികളുടെ യാത്രാസൗജന്യത്തെ കുറിച്ച്‌ പഠിക്കുന്ന സമിതിയോട്‌ വേഗത്തിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഗതാഗത വകുപ്പ്‌ ആവശ്യപ്പെട്ടു. ആസൂത്രണബോർഡ്‌ അംഗം ഡോ. രവി രാമൻ അധ്യക്ഷനായ സമിതിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കുന്നത്‌. വിദ്യാർഥികളുടെ കൺസഷൻ നിരക്ക്‌ ഉയർത്തണമെന്ന ആവശ്യവുമായി ബസ്സുടമകളുടെ സംഘടനകൾ രംഗത്തുവന്നിരുന്നു.

Share our post

Kerala

ഒന്‍പതാം ക്ലാസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു

Published

on

Share our post

കൊച്ചി: കൊച്ചിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചാണ് ഉപദ്രവിച്ചത്. കുട്ടി സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്.സഹോദരന്‍ ലഹരിക്ക് അടിമയാണെന്നാണ് സൂചന. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു.


Share our post
Continue Reading

Breaking News

ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍

Published

on

Share our post

കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.


Share our post
Continue Reading

Kerala

മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കും: എം.വി ഗോവിന്ദൻ

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി.എമ്മിന് അംഗബലം കൂടിയെന്ന് എം.വി ഗോവിന്ദൻ. കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പാർട്ടിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷത്തിൻ്റെശക്തി കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളാണ്. ലഹരിക്കെതിരാണ് പാർട്ടി നിലപാട്. ‘മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!