പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന ധർണ തുടങ്ങി

Share our post

പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന ധർണ തുടങ്ങി. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.കെ.മോഹനൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം ജോസ് ആന്റണി,എം.ജി.ജോസഫ്,ജോസഫ് തോമസ്,ടി.ജെ.എൽസമ്മ,പി.സി.സണ്ണി,ടി. വി.രാജഗോപാലൻ,തോമസ്.കെ.മാത്യു,എൻ.ജെ.ജോസഫ്.,ടി.വി.അന്നമ്മ എന്നിവർ സംസാരിച്ചു

പെൻഷൻ പരിഷ്‌കരണ-ക്ഷമാശ്വാസ കുടിശിക ഉടൻവിതരണം ചെയ്യുക, കേന്ദ്ര സർക്കാർ നൽകിയ 11 ശതമാനം ക്ഷമാശ്വാസം ഉടൻ അനുവദിക്കുക,ഒ.പി ചികിത്സയുൾപ്പെടുത്തി മെഡിസെപ്പ് കുറ്റമറ്റരീതിയിൽ നടപ്പിലാക്കുക,അതിരൂക്ഷമായ വിലക്കയറ്റം തടയാൻ നടപടികളെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധണ്ണ നടത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!