നഗര മദ്ധ്യത്തിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹത്തിന്റെ വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പും

Share our post

തിരുവനന്തപുരം: പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകൾ ടിമ സാന്ദ്രയാണ് (20) മരിച്ചത്. വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാവമുള്ളയാളാണ് സാന്ദ്രയെന്നാണ് സൂചന. സംഭവം നടക്കുമ്പോൾ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നെന്നാണ് വിവരം.

അമ്മ ജോലി കഴിഞ്ഞെത്തി വാതിലിന് മുട്ടുകയായിരന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മാർ ഇവാനിയസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു. പെൺകുട്ടി ഇപ്പോൾ കോളേജിൽ പോകുന്നില്ലെന്നാണ് സൂചന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!