ആറു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ എയര്‍സുവിധ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
കൊവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിന്റെ ഭാഗമായി ചൈനയുള്‍പ്പടെ ആറ് ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ സുവിധ രജിസ്‌ട്രേഷനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇന്ന് മുതല്‍ നിര്‍ബന്ധം.
ചൈന, ജപാന്‍, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്‌ലാന്‍ഡ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് നിബന്ധന ബാധകം.
അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.
