വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റ് പുതുവത്സരമാഘോഷിച്ചു

Share our post

മണത്തണ :വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ പുതുവത്സരാഘോഷം വ്യാപാര ഭവനിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു.യൂനിറ്റ് പ്രസിഡന്റ് സി.എം. ജെ മണത്തണ അധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി കെ. സി.പ്രവീൺ, ട്രഷറർ എ.രാജൻ എന്നിവർ സംസാരിച്ചു.

യൂത്ത് വിംഗ് , വനിതാ വിംഗ് പ്രവർത്തകരുടെ കലാപരിപടികളോടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷചരിപാടി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.ധനസഹായവിതരണം,മെമ്പർമാരുടെ കുടുബാംഗങ്ങൾക്കുള്ള കേക്ക് വിതരണം,അംഗത്വ കാർഡ് വിതരണം,വിവിധ കലാപരിപാടികൾ,ന്യൂ ഇയർ ഫ്രണ്ട് സമ്മാനം കൈമാറൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!