ആലപ്പുഴയിൽ ഹൗസ്‌ബോട്ട് മുങ്ങി ആന്ധ്ര സ്വദേശി മരിച്ചു

Share our post

ആലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് മുങ്ങിയുള്ള അപകടത്തിൽ ഒരാൾ മരിച്ചു. ആന്ധ്ര സ്വദേശി രാമചന്ദ്രന്‍ (55) ആണ് മരിച്ചത്. രാത്രി പള്ളാത്തുരുത്തിക്ക് സമീപം രാത്രി വിനോദസഞ്ചാരികളുമായി നിര്‍ത്തിയിട്ടിരുന്ന ബോട്ടാണ് ഭാഗികമായി മുങ്ങിയത്. ബോട്ടില്‍ നാല് ആന്ധ്ര സ്വദേശികളും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

രാത്രി സഞ്ചാരികള്‍ ഉറങ്ങുന്ന സമയത്തായിരുന്നു ഹൗസ് ബോട്ടിന്റെ താഴത്തെ പലക തകര്‍ന്ന് വെള്ളം അകത്ത് കയറിയത്. ബോട്ട് മുങ്ങുന്നത് അറിഞ്ഞ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ടൂറിസം സീസണ്‍ ആയതുകൊണ്ട് ഫിറ്റ്‌നസ് ഇല്ലാത്ത ഹൗസ് ബോട്ടുകള്‍ യാത്രനടത്തുന്നുണ്ടെന്ന് ആരോപണമുണ്ട്. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!