Connect with us

Breaking News

കർഷകസഹായിയായി ഡീപ്‌ ഫ്‌ളോ ടെക്‌നോളജി ആപ്‌

Published

on

Share our post

കണ്ണൂർ :കർഷകരുടെ സംശയങ്ങൾക്കും ആശങ്കകൾക്കും ഇനി സെക്കൻഡുകൾക്കുള്ളിൽ പരിഹാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കാർഷിക മേഖലയ്ക്കായി ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത്‌ യുവ എൻജിനിയർമാർ. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലെ പൂർവ വിദ്യാർഥികളായ അത്രി ആനന്ദ്, വിഷ്ണു.ബി.രാജ്, എൻ.എസ്. സായന്ത് എന്നിവർ ചേർന്നാണ് ‘ഡീപ്പ് ഫ്‌ളോ ടെക്‌നോളജി’ എന്ന പേരിൽ ആപ് വികസിപ്പിച്ചെടുത്തത്. സ്റ്റാർട്ടപ്പ് സംരംഭമായി രൂപകൽപ്പനചെയ്ത സഹായ മൊബൈൽ ആപ്പിന് നബാർഡിന്റെ സഹായവും പിന്തുണയുമുണ്ട്‌.  

ജില്ലയിലെ വിവിധ മേഖലയിലെ തെരഞ്ഞെടുത്ത 600ഓളം കർഷകരിൽ രണ്ടരവർഷം നീണ്ട പഠനം നടത്തിയതിനുശേഷമാണ് ആപിന്റെ രൂപകൽപ്പന. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെയും സഹായത്തോടെയായിരുന്നു പഠനം.

പ്ലേസ്റ്റോറിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തിയാൽ അതത് വിളകൾക്ക് വേണ്ട മണ്ണ്, ഘടകങ്ങൾ, വെള്ളത്തിന്റെ അളവ്, കാലാവസ്ഥ, വളപ്രയോഗം സംബന്ധിച്ച നിർദേശങ്ങൾ, വിള ഉൽപ്പാദനകാലം, വിളവെടുപ്പ് കാലം, സസ്യരോഗങ്ങൾ , പ്രതിവിധികൾ തുടങ്ങിയ സംശയങ്ങൾക്കുള്ള ഉത്തരം ലഭിക്കും. 24 മണിക്കൂറും സേവനമുണ്ട്. കർഷകർക്കാവശ്യമായ വ്യക്തിഗത കാർഷിക ഉപദേശങ്ങൾ, കൃഷിയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള ഇടപെടലുകൾ, എന്നിവക്ക് പുറമെ ഉൽപ്പന്നങ്ങൾ ഉയർന്ന വിലയ്‌ക്ക് വിൽക്കാനുള്ള സഹായവും ലഭ്യമാണ്. 

തുടക്കത്തിൽ ജില്ലയിലെ 13 പഞ്ചായത്തുകളിലെ 1200 കർഷകരെയാണ് ആപ്പിൽ അംഗങ്ങളാക്കുക. ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനികളിലെ അംഗങ്ങൾക്ക് മുൻഗണന. 1500 രൂപയാണ് വാർഷിക വരിസംഖ്യ. ആദ്യഘട്ടത്തിൽ വരിസംഖ്യയുടെ 75 ശതമാനം നബാർഡ് സബ്‌സിഡി അനുവദിച്ചതിനാൽ കർഷകർ 270 രൂപ നൽകിയാൽ മതി. ഫാം സെക്ടർ പ്രൊമോഷൻ ഫണ്ടിൽനിന്നാണ് സബ്‌സിഡി അനുവദിച്ചത്.


Share our post

Breaking News

മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

Published

on

Share our post

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.


Share our post
Continue Reading

Breaking News

മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

Published

on

Share our post

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.


Share our post
Continue Reading

Breaking News

എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

Published

on

Share our post

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ്‌ ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!