Connect with us

Breaking News

കർക്കടകവും പെരുമഴയും; കോഴിവില കുത്തനെ വീണു

Published

on

Share our post

കർക്കടകത്തിനൊപ്പം കനത്ത മഴയും കൂടിയായതോടെ ഇറച്ചിക്കോഴിവില കാര്യമായി കുറഞ്ഞു. തിങ്കളാഴ്ച സംസ്ഥാനത്ത് ചില്ലറവില 100-105 രൂപയായിരുന്നത് ചൊവ്വാഴ്ച 90-95 രൂപയായി താഴ്ന്നു. ചിലയിടങ്ങളിൽ ഇതിൽക്കുറഞ്ഞ വിലയിലും വിൽക്കുന്നുണ്ട്. യാത്രക്കൂലി, ലഭ്യത എന്നിവയനുസരിച്ചാണ് ഓരോസ്ഥലത്തും വിലനിർണയം.

രണ്ടാഴ്ച മുൻപുവരെ 145 രൂപയോളമായിരുന്നു വില. അതിനുംമുൻപ് 170 രൂപ വരെയെത്തിയിരുന്നു. ഏതാനും ദിവസത്തിനുള്ളിലാണ് വില 100-ൽ താഴെയെത്തിയത്. മഴക്കാലത്ത് വിൽപ്പന കൂടാറാണ് പതിവെങ്കിലും കർക്കടകത്തിൽ തിരിച്ചാണ്. ഒട്ടേറെപ്പേർ കോഴിവിഭവങ്ങൾ ഉപേക്ഷിക്കുന്നതാണ് കാരണം. മഴ ശക്തമായതോടെ ഹോട്ടലുകളിലെ കച്ചവടം കുറയുകയും ചെയ്തു.

കോഴി ഇറച്ചിപ്പരുവത്തിലെത്തിക്കുന്നതിന് 90 രൂപയോളം ചെലവുവരും. കർഷകന് കിട്ടുന്നത് 70 രൂപയാണ്. മുൻപ് 90 രൂപ വരെയുണ്ടായിരുന്നു. മഴ കനത്താൽ വരുംദിവസങ്ങളിലും താഴ്ന്നവില തുടരാനാണ് സാധ്യതയെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽസെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു.


Share our post

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!