കോളയാട് വെറ്ററിനറി ഡിസ്പൻസറിയിൽ മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം

Share our post

കോളയാട് : കോളയാട് വെറ്ററിനറി ഡിസ്പൻസറിയിൽ ജൂലൈ 26 ന് ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.  മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ ഉല്പാദിപ്പിച്ച് സർക്കാർ അംഗീകൃത എഗ്ഗർ നഴ്സറികളിൽ വളർത്തിയ രോഗപ്രതിരോധ കുത്തിവെപ്പുകൾ നൽകിയ 50 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. രാവിലെ 8.30 മുതൽ 9.00 വരെയാണ് വിതരണം. 120 രൂപയാണ്ഒരു കോഴിയുടെ വില. അഡ്വാൻസ് ബുക്കിങ്ങിന്  9446607307 എന്ന നമ്പറിൽ ബന്ധപ്പെടുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!