ഗുരുവായൂര്‍ ദേവസ്വത്തില്‍ ഒഴിവുകള്‍; അവസാന തീയതി ജൂലായ് 30

Share our post

ഗുരുവായൂര്‍ ദേവസ്വത്തില്‍ വിവിധ തസ്തികകളിലെ നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 09/2022 മുതല്‍ 13/2022 വരെയുള്ള അഞ്ച് കാറ്റഗറി നമ്പറുകളിലായാണ് വിജ്ഞാപനം.

വിജ്ഞാപനത്തീയതി 29.06.2022.

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍ 10/2022)

  • ശമ്പളം 23,000-50,200
  • യോഗ്യത
    • 1. ഏഴാംക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
    • 2. ഏതെങ്കിലും പ്രശസ്തമായ ഹോസ്പിറ്റലില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റായുള്ള രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഒഴിവ് 3
  • പ്രായം 18-36
  • ഉദ്യോഗാര്‍ഥികള്‍ 1.01.2004-നും 2.01.1986-നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയ്ക്ക് ജനിച്ചവരാകണം. പട്ടികജാതി/വര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്കും നിയമാനുസൃതമുള്ള വയസ്സിളവ് ലഭിക്കും. പരീക്ഷാഫീസ് 300 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 200 രൂപ.

വാച്ച്മാന്‍ (കാറ്റഗറി നമ്പര്‍ 11/2022) ശമ്പളം 23,000-50,200

  • യോഗ്യത
    • 1. ഏഴാംക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം.
    • 2. സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല.
  • ഒഴിവ് 13
  • പ്രായം 18-36
  • ഉദ്യോഗാര്‍ഥികള്‍ 1.01.2004-നും 2.01.1986-നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയ്ക്ക് ജനിച്ചവരാകണം. പട്ടികജാതി/വര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്കും നിയമാനുസൃതമുള്ള വയസ്സിളവ് ലഭിക്കും
  • പരീക്ഷാഫീസ് 300 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 200 രൂപ.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 09/2022) ശമ്പളം : 55,200- 1,15,300 രൂപ

  • യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ലഭിച്ച ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങിലുള്ള ബി.ടെക്. അല്ലെങ്കില്‍ തത്തുല്യ യോഗ്യത
  • ഒഴിവ് 3
  • പ്രായം 25-36
  • ഉദ്യോഗാര്‍ഥികള്‍ 1.01.1997-നും 2.01.1986-നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരാകണം
  • പട്ടികജാതി/വര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്കും നിയമാനുസൃതമുള്ള വയസ്സിളവ്
  • പരീക്ഷാഫീസ് 750 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 500 രൂപ.

കൊമ്പ് പ്ലെയര്‍ (കാറ്റഗറി നമ്പര്‍ 12/2022) ശമ്പളം 26,500-60,700 രൂപ

  • യോഗ്യത
    • 1. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്.
    • 2. ബന്ധപ്പെട്ട കലയില്‍ ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍നിന്നോ കേരള കലാമണ്ഡലത്തില്‍നിന്നോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രകലാപീഠത്തില്‍നിന്നോ തത്തുല്യസ്ഥാപനങ്ങളില്‍നിന്നോ നിര്‍ദിഷ്ട പഠനം വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷം ലഭിച്ച സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരില്‍നിന്ന് ലഭിച്ച അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റ്.
  • ഒഴിവ് -2
  • പ്രായം 20-36
  • ഉദ്യോഗാര്‍ഥികള്‍ 1.01.2002-നും 2.01.1986-നും (രണ്ട് തീയതികള്‍ ഉള്‍പ്പെടെ) ഇടയ്ക്ക് ജനിച്ചവരാകണം. പട്ടികജാതി/വര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്കും നിയമാനുസൃതമുള്ള വയസ്സിളവ് ലഭിക്കും. പരീക്ഷാഫീസ് 300 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 200 രൂപ.

ഇലത്താളം പ്ലെയര്‍ (ഈഴവവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം) (കാറ്റഗറി നമ്പര്‍ 13/2022)

  • ശമ്പളം 26,500-60,700 രൂപ
  • യോഗ്യത
    • 1. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്.
    • 2. ബന്ധപ്പെട്ട കലയില്‍ ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍നിന്നോ കേരള കലാമണ്ഡലത്തില്‍നിന്നോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രകലാപീഠത്തില്‍നിന്നോ തത്തുല്യ സ്ഥാപനങ്ങളില്‍നിന്നോ നിര്‍ദിഷ്ട പഠനം വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷം ലഭിച്ച സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരില്‍നിന്ന് ലഭിച്ച അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്.
  • ഒഴിവ് 1
  • പ്രായം 20-39
  • ഉദ്യോഗാര്‍ഥികള്‍ 1.01.2002-നും 2.01.1983-നും (രണ്ട് തീയതികള്‍ ഉള്‍പ്പെടെ) ഇടയ്ക്ക് ജനിച്ചവരാകണം. പരീക്ഷാഫീസ് 300 രൂപ.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌പോര്‍ട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. ഒരിക്കല്‍ അടച്ച ഫീസ് മടക്കിനല്‍കില്ല.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്‌സൈറ്റ്: www.kdrb.kerala.gov.in. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 30.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!