വയോധികന് കുഴഞ്ഞുവീണു; റൂട്ട് മാറ്റി ആസ്പത്രിയിലേക്ക് കുതിച്ച് കെ.എസ്.ആര്.ടി.സി
കോഴിക്കോട് : ചൊവ്വാഴ്ച പുലര്‍ച്ചെ മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് രാവിലെ പൂളാടിക്കുന്ന് എത്തിയപ്പോള്‍ റൂട്ട് മാറ്റി മലാപ്പറമ്പ് ബൈപ്പാസിലൂടെ ലൈറ്റിട്ട് ചീറിപ്പാഞ്ഞത് കണ്ടുനിന്നവരെല്ലാം ഒന്ന് അതിശയിച്ചു. ബസ് നേരെ വിട്ടത് ഇഖ്റ ആശുപത്രിക്കുള്ളിലേക്ക്. ബസ്സില്‍ കുഴഞ്ഞുവീണ വയോധികനുമായായിരുന്നു ആ ഓട്ടം.
ജീവനക്കാരും ബസ്സും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ താരങ്ങളാണ്. ബസ് ആസ്പത്രിയിലേക്കെത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്.
