Breaking News
കോവിഡ്: വിവിധ പി.എസ്.സി ലിസ്റ്റുകൾ 3 മാസം നീട്ടാൻ ഹൈക്കോടതി നിർദേശം
കൊച്ചി : കോവിഡ് കാലത്ത് പിഎസ്‌സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ തടസ്സം നേരിട്ടത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റുകൾ കുറഞ്ഞത് 3 മാസമെങ്കിലും നീട്ടേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി.
ബെഞ്ചിന്റെ പരിഗണനക്ക് വന്ന കേസുകളിൽ ഉന്നയിക്കപ്പെട്ട റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെട്ട തീയതി മുതൽ 3 മാസത്തേക്ക് നിലനിർത്തണമെന്നും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഹർജിക്കാരുടെ ക്ലെയിം പരിഗണിക്കണമെന്നും കോടതി പി.എസ്.സി.ക്ക് നിർദേശം നൽകി.
2021 ഫെബ്രുവരി അഞ്ചിനും ഓഗസ്റ്റ് മൂന്നിനുമിടക്ക് കാലാവധി തീരുന്ന വിവിധ ലിസ്റ്റുകൾ സർക്കാർ 2021 ഓഗസ്റ്റ് 4 വരെ നീട്ടിയിരുന്നു. എന്നാൽ, ഏകീകൃത സ്വഭാവമില്ലാത്ത നടപടിയാണിതെന്നും ചില ലിസ്റ്റുകൾക്ക് 2 മാസം മാത്രമാണ് കിട്ടിയതെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയും (കെ.എ.ടി) ഹൈക്കോടതിയെയും സമീപിച്ചു.
ലാസ്റ്റ് ഗ്രേഡ് സെർവന്റ്, വനിതാ കോൺസ്റ്റബിൾ, ഹെൽത്ത് സർവീസ് നഴ്സ് ഗ്രേഡ്–2, എച്ച്.എസ്.എ അറബിക് (കാസർകോട്), എച്ച്.എസ്.എ സയൻസ് (മലപ്പുറം) തുടങ്ങി വിവിധ ലിസ്റ്റുകളിലുള്ളവർ ഹർജി നൽകിയെങ്കിലും കെ.എ.ടി.യും ഹൈക്കോടതി സിംഗിൾ ബെഞ്ചും അനുവദിച്ചില്ല. തുടർന്നുള്ള അപ്പീലിലാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. കെ.എ.ടി.യു.ടെയും ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഉത്തരവുകൾ നിലനിൽക്കില്ലെന്ന് പറഞ്ഞ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
പി.എസ്.സി നടപടിയിലെ വീഴ്ച സംബന്ധിച്ച് ഡിവിഷൻ ബെഞ്ച് പറയുന്നതിങ്ങനെ: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാവാത്ത അസാധാരണ സാഹചര്യമെന്ന് ബോധ്യപ്പെട്ടാൽ നടപടിച്ചട്ടം 13 (5) പ്രകാരം 3 മാസം മുതൽ ഒന്നര വർഷം വരെ ലിസ്റ്റ് നീട്ടാൻ പി.എസ്.സി.ക്ക് അധികാരമുണ്ട്. ഇതനുസരിച്ച് കുറഞ്ഞതു 3 മാസം നീട്ടണമെന്നും ഈ കാലയളവിൽ വരുന്ന ഒഴിവുകളിൽ നിയമന ശുപാർശ നൽകണമെന്നും വ്യവസ്ഥയുണ്ട്.
2021 ഫെബ്രുവരി അഞ്ചിനും 2021 ഓഗസ്റ്റ് മൂന്നിനുമിടയ്ക്ക് കാലഹരണപ്പെടുന്ന ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം പി.എസ്.സി.ക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ കുറഞ്ഞത് 3 മാസമെങ്കിലും നീട്ടണമായിരുന്നു. റിപ്പോർട്ടിങ് തടസ്സപ്പെട്ട കാലയളവ് ലിസ്റ്റിന്റെ യഥാർഥ കാലാവധിയിൽനിന്ന് ഒഴിവാക്കുകയാണ് വേണ്ടിയിരുന്നത്. അങ്ങനെയെങ്കിൽ 6 മാസത്തോളം നീട്ടിക്കിട്ടുമായിരുന്നു. കുറഞ്ഞത് 3 മാസമെങ്കിലും കിട്ടുന്ന തരത്തിൽ ലിസ്റ്റ് നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം ന്യായമാണ്.
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Breaking News
പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്