വൃദ്ധമാതാവിനെ മകൻ തല്ലിച്ചതച്ചു
        കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദനം. ചവറ തെക്കുംഭാഗത്താണ് സംഭവം. 84കാരിയായ ഓമനെയെയാണ് മകന് മദ്യലഹരിയിൽ മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദനമേറ്റു. വടി ഉപയോഗിച്ചും കൈകൊണ്ടും ഓമനക്കുട്ടൻ അമ്മയെ മർദിച്ചു. ഇവരുടെ കൈപിടിച്ച് തിരിക്കുകയും വിവസ്ത്രയാക്കുകയും അസഭ്യം പറയുകയും ചെയ്തു.
അയൽവാസിയാണ് മർദനം മൊബൈൽ ഫോണിൽ പകർത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മകനെതിരെ മൊഴി നൽകാൻ ഓമന തയാറായില്ല. മകൻ മർദിച്ചില്ലെന്നാണ് അമ്മ പറയുന്നത്.
