Connect with us

Breaking News

ഹജ്ജിന് പ്രായപരിധി ; കേരളത്തിൽനിന്നുള്ള തീർഥാടകർക്ക് തിരിച്ചടിയാകും

Published

on

Share our post

കരിപ്പൂർ : ഹജ്ജിന് 65 വയസ്‌ പ്രായപരിധി നിശ്‌ചയിച്ചത് കേരളത്തിൽനിന്നുള്ള തീർഥാടകർക്ക് തിരിച്ചടിയാകും. 70 വയസ്‌ കഴിഞ്ഞ 777 തീർഥാടകരാണ് ഇത്തവണ ഹജ്ജിന് അപേക്ഷിച്ചത്. പ്രായപരിധി നിശ്ചയിച്ചതോടെ ഇവരുടെ അവസരം നഷ്ടപ്പെടും. 65 വയസിന് മുകളിൽ പ്രായമുള്ള കവർ ലീഡർമാർക്കും അവസരം ലഭിക്കില്ല. ഇതോടെ കൂടെയുള്ളവരുടെ യാത്രയും മുടങ്ങും. പുതിയ തീരുമാനത്തോടെ ആയിരത്തിലധികം അപേക്ഷകർക്ക് ഇത്തവണ ഹജ്ജ്‌ യാത്രക്ക് പുറപ്പെടാനാകില്ല.

സൗദി ഹജ്ജ്‌ മന്ത്രാലയം ശനിയാഴ്ചയാണ് തീർഥാടകരുടെ പ്രായപരിധി 65 ആക്കി പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷങ്ങളിൽ 70 വയസ്‌ കഴിഞ്ഞ തീർഥാടകർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നൽകിയിരുന്നു. ഇത്തവണയും നറുക്കെടുപ്പില്ലാതെ അവസരം കാത്തിരിക്കുമ്പോഴാണ് സൗദി മന്ത്രാലയത്തിന്റെ പ്രായപരിധി നിശ്ചയിച്ചുള്ള പ്രഖ്യാപനം.

ഇത്തവണ അപേക്ഷ ക്ഷണിച്ച് തുടങ്ങിയപ്പോൾ 65 വയസ്‌ പ്രായപരിധി ഉൾപ്പെടുത്തിയിരുന്നു. സൗദിയിൽ നിയന്ത്രണങ്ങൾ നീക്കിയതോടെ പ്രായപരിധിയും ഒഴിവാക്കി. യാത്രയെ സംബന്ധിച്ചുള്ള അന്തിമ തീരുമാനത്തിലാണ് പ്രായപരിധി വീണ്ടും 65ആക്കിയത്. ഇതോടെ 65 വയസ്‌ കഴിഞ്ഞവരെ ഒഴിവാക്കിയാണ് നറുക്കെടുപ്പ്. പ്രായപരിധി വന്നതോടെ ഹജ്ജ്‌ യാത്രക്കുള്ള അപേക്ഷ കേന്ദ്ര ഹജ്ജ് കമ്മിറ്റി വീണ്ടും ക്ഷണിച്ചു. 22 വരെയാണ് സമയം. പുതുതായി അപേക്ഷിക്കുന്നവർക്ക് 2022 ഏപ്രിൽ 30ന് 65 വയസ്‌ കവിയരുത്. 12,806 അപേക്ഷകരാണ് ഇത്തവണ സംസ്ഥാനത്തുനിന്നുള്ളത്.


Share our post

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Breaking News

ചാലോടിൽ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

Published

on

Share our post

മട്ടന്നൂർ : കുത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം നടത്തിയ പരിശോധനയിൽ 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് ആഷിക്ക് (26), മുഴപ്പിലങ്ങാട്ട് കുളം ബസാർ ഇ. എം.എസ് റോഡിൽ കെൻസിൽ മുഹമ്മദ് ഫാഹിം(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തുടർ നടപടികൾക്കായി പിണറായി എക്‌സൈസ് റേഞ്ച്‌ ഓഫീസിൽ ഹാജരാക്കി.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്സൈസ് സർക്കിൾ, എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്, ജലീഷ്, എന്നിവർക്കൊപ്പം സുഹൈൽ, എൻ.രജിത്ത്,സി. അജിത്ത് എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ,കെ. ഉത്തമൻ, കെ. അശോകൻ, സി. ഹരികൃഷ്ണൻ, സോൾദേവ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ വീണ്ടും കൊടിമരം നീക്കം ചെയ്ത് പോലീസ്

Published

on

Share our post

കണ്ണൂർ: കണ്ണപുരത്ത് ബി.ജെ.പി റോഡരികിൽ സ്ഥാപിച്ച കൊടിമരം വീണ്ടും കണ്ണപുരം പൊലിസ് നീക്കം ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കൊടിമരം നീക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും അഴിച്ച് മാറ്റി ബി ജെ പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം ബി. ജെ. പി സ്ഥാപിച്ച കൊടിയും കൊടിമരവും കണ്ണപുരം പോലീസ് അഴിച്ച് മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക് ബി.ജെ.പിമാർച്ച് നടത്തുകയും ചെയ്‌തിരുന്നു. വീണ്ടും ചൈനാക്ലേ റോഡിൽ കൊടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!