Connect with us

Breaking News

പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും ആശ്വാസം; ഓണറേറിയം ഉടൻ നല്കും

Published

on

Share our post

തിരുവനന്തപുരം : 3 മാസമായി ഓണറേറിയം ലഭിക്കാതെ ദുരിതത്തിലായിരുന്ന പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും ഒടുവിൽ ആശ്വാസം. ജനുവരി മുതലുള്ള ഓണറേറിയം നൽകാനായി 14.88 കോടി രൂപ സർക്കാർ അനുവദിച്ചു. തുക എത്രയുംവേഗം വിതരണം ചെയ്യാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശം നൽകി. 

ഓണറേറിയം എന്ന് ലഭിക്കുമെന്നറിയാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് വിളിച്ച അധ്യാപികയോട് പ്രീപ്രൈമറി വിഭാഗത്തിലെ സൂപ്രണ്ടും ഉദ്യോഗസ്ഥയും പരിഹസിച്ചും കയർത്തും സംസാരിച്ചത് കഴിഞ്ഞ ദിവസം  റിപ്പോർട്ട് ചെയ്തിരുന്നു. തുച്ഛമായ പ്രതിഫലത്തിൽ സേവനം അനുഷ്ഠിക്കുന്ന പ്രീ പ്രൈമറി ജീവനക്കാരോടുള്ള അനീതി അവസാനിപ്പിച്ച് ഓണറേറിയമെങ്കിലും കൃത്യമായി ലഭ്യമാക്കണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതെത്തുടർന്നാണു ധനവകുപ്പ് അടിയന്തരമായി തുക അനുവദിച്ചത്. ഇതിനു നടപടിയെടുത്ത മന്ത്രി കെ.എൻ. ബാലഗോപാലിനെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നന്ദി അറിയിച്ചു. 

അധ്യാപകർക്ക് 12000–12,500 രൂപയും ആയമാർക്ക് 7000–7500 രൂപയുമാണ് ഓണറേറിയം. സാമ്പത്തികബുദ്ധിമുട്ട് പറഞ്ഞാണ് ജനുവരി മുതൽ തുക നൽകാതിരുന്നത്. പിന്നീട് ജനുവരിയിലെ മാത്രം തുക ഭാഗികമായി നൽകാൻ ഉത്തരവായി. സമരങ്ങൾ ഉൾപ്പെടെ നടത്തിയിട്ടും ഫലം കാണാതെപോയ പ്രശ്നം പരിഹരിക്കാൻ മനോരമ നടത്തിയ ഇടപെടലുകൾക്ക് പ്രീപ്രൈമറി ജീവനക്കാരുടെ കൂട്ടായ്മയുടെ സംസ്ഥാന നേതാവ് കാമാക്ഷി ഗൗതം നന്ദി അറിയിച്ചു. സർക്കാർ സ്കൂളുകൾക്ക് അനുബന്ധമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറികളിലെ 2861 അധ്യാപകർക്കും 1965 ആയമാർക്കും മാത്രമാണ് സർക്കാർ ഓണറേറിയം ലഭിക്കുന്നത്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ബാക്കി പതിനായിരത്തോളം വനിതകൾക്ക് പി.ടി.എ.കൾ നൽകുന്ന തുച്ഛമായ വേതനം മാത്രമാണുള്ളത്. 


Share our post

Breaking News

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വില കൂട്ടി, വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

Published

on

Share our post

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്.


Share our post
Continue Reading

Breaking News

അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

Published

on

Share our post

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.


Share our post
Continue Reading

Breaking News

കണ്ണൂർ മണ്ഡലത്തിലെ നാളത്തെ വാഹന പണിമുടക്കും ഹർത്താലും മാറ്റി

Published

on

Share our post

കണ്ണൂർ: നടാൽ റെയിൽവേ ഗേറ്റ് കടന്ന് വരുന്ന വാഹനങ്ങൾക്ക് നിർദിഷ്ട ദേശീയ പാത 66ലേക്ക് പ്രവേശിക്കുന്നതിന് വഴി ഒരുക്കണം എന്ന് ആവശ്യപ്പെട്ട് നാളെ നടത്താനിരുന്ന വാഹന പണിമുടക്കും ഹർത്താലും മറ്റൊരു ദിവസത്തേക്ക് മാറ്റി. കർമസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ നിയോജക മണ്ഡലത്തിലാണ് ബസ് പണിമുടക്കും ഹർത്താലും നടത്താൻ തീരുമാനിച്ചിരുന്നത്. എടക്കാട് ഒ.കെ യു പി സ്കൂളിന് സമീപം അടിപ്പാത നിർമിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന കർമ സമിതിയുടെ ആവശ്യം ദേശീയ പാത അതോറിറ്റി അവഗണിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!