ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ ഒഴിവുകള്‍: അഭിമുഖം ഏപ്രില്‍ 12ന്

Share our post

കണ്ണൂർ : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി ഏപ്രില്‍ 12ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ അഭിമുഖം നടത്തും.

പീഡിയാട്രീഷ്യന്‍ – യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ പി.ജി/ ഡിപ്ലോമ/ പീഡിയാട്രിക്‌സില്‍ ഡി.എന്‍.ബി/ഡിസിഎച്ച്. ടി.സി.എം.സി രജിസ്‌ട്രേഷനോടുകൂടിയ എം.ബി.ബി.എസ്സും പിജിയും.

മെഡിക്കല്‍ ഓഫീസര്‍: ടി.സി.എം.സി രജിസ്‌ട്രേഷനോടുകൂടിയ എം.ബി.ബി.എസ്.

ആര്‍.ബി.എസ്‌.കെ കോ-ഓര്‍ഡിനേറ്റര്‍ – യോഗ്യത: എം.എസ്‌.സി നഴ്‌സിംഗും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം.

ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡ് ചില്‍ഡ്രന്‍ – യോഗ്യത: ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്‌പെഷ്യല്‍ എഡുക്കേഷന്‍ ഡിപ്ലോമ/ ഡി.എഡ്. ഇന്‍ സ്‌പെഷ്യല്‍ എഡുക്കേഷന്‍ (ഹിയറിംഗ് ഇംപയേര്‍ഡ്), ആര്‍.സി.ഐ രജിസ്‌ട്രേഷനും.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ രാവിലെ 10 മണിക്ക് മുമ്പായി സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം. ഫോണ്‍: 0497-2709920.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!