ട്രെയിനിൽനിന്ന് വീണ് വലതുകാൽ അറ്റു; ബന്ധുക്കളെ കാത്ത് മധ്യവയസ്കൻ
പയ്യന്നൂർ: തീവണ്ടിയിൽനിന്ന് വീണ് ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മധ്യവയസ്കൻ ബന്ധുക്കളെ തേടുന്നു.
ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ഹരിഹരസുതനെ (52) തേടിയാണ് വിവരങ്ങൾ വിളിച്ചു പറഞ്ഞിട്ടും ബന്ധുക്കളാരും എത്താത്തത്. കഴിഞ്ഞ 31ന് കാഞ്ഞങ്ങാട് റെയിൽവേസ്റ്റേഷനിൽ വെച്ചാണ് ഇയാൾക്ക് അപകടം സംഭവിച്ചത്.
മംഗളൂരു ഭാഗത്തേക്കുള്ള മംഗള എക്സ്പ്രസിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിൽ നിന്ന് താഴേക്കു വീഴുകയായിരുന്നു. അപകടത്തിൽ വലതുകാൽ അറ്റുപോയിരുന്നു. തീവണ്ടിക്കും പ്ലാറ്റ് ഫോമിനുമിടയിൽപെട്ടാണ് കാൽ അറ്റത്.
