ഐ.പി.ആർ.ഡി മേഖലാ ഡി.ഡി ഇ.വി. സുഗതൻ വിരമിച്ചു

കണ്ണൂർ : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.വി. സുഗതൻ മാർച്ച് 31ന് സർവീസിൽനിന്ന് വിരമിച്ചു. വകുപ്പിൽ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായും കണ്ണൂർ, കാസർകോട്, വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. 2015ൽ മികച്ച ജില്ലാ ഓഫീസർക്കുള്ള കണ്ണൂർ ജില്ലാ കളക്ടറുടെ അവാർഡിന് അർഹനായിട്ടുണ്ട്. കണ്ണൂർ കാഞ്ഞിരോട് സ്വദേശിയാണ്. ഭാര്യ: ജ്യോതി. മകൻ: ജിതേന്ദ്ര.
കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി.ആർ. ചേംബറിൽ നടന്ന യാത്രയയപ്പിൽ ഐ.പി.ആർ.ഡി അഡീഷനൽ ഡയറക്ടർ കെ. അബ്ദുൾറഷീദ് ഉപഹാരം നൽകി. ഡെപ്യൂട്ടി ഡയറക്ടർമാരായ കെ എസ് ശൈലേന്ദ്രൻ, സുനിൽ ഹസൻ, ഇൻഫർമേഷൻ ഓഫീസർമാരായ ഇ.കെ. പത്മനാഭൻ, കിരൺറാം, എം. മധുസൂദനൻ, എ.സി. അഭിലാഷ്, എൻ.ബി. ബിജു, സി.പി. അബ്ദുൽ കരീം, അസിസ്റ്റൻറ് എഡിറ്റർ പി.പി. വിനീഷ്, സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് സി. ഉമാദേവി, സീനിയർ ക്ലാർക്ക് എം. വൽസരാജ്, ക്ലാർക്ക് ഡി.എൽ. വിഷ്ണു എന്നിവർ സംസാരിച്ചു. ഇ.വി. സുഗതൻ മറുപടി പ്രസംഗം നടത്തി.