ജ്വല്ലറിയിൽ തോക്കുചൂണ്ടി കവർച്ച, 20 പവനോളം സ്വർണം കവർന്നു, ചെറുത്തുനിന്ന് ജീവനക്കാർ

Share our post

പാലക്കാട്: കോട്ടായി പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങോട്ടുകുറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ ആയുധം കാട്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം.

ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കുന്ന സമയത്ത് ടിഎൻ 07 AE 0145 നമ്പറിലുള്ള സാൻട്രോ കാറിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം 20 പവനോളം സ്വർണാഭരണങ്ങൾ കവർന്ന് കടന്നുകളയുകയായിരുന്നു.

ഹിന്ദി സംസാരിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. കവർച്ചയ്ക്കുശേഷം സംഘം തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് പോയതായും അറിയുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനും കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!