വാഹന പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ്; മധ്യവയസ്കന്റെ അരലക്ഷം തട്ടിയെടുത്തു
കണ്ണൂർ: വാട്സാപ്പിൽ വെഹിക്കിൾ ഇൻഫോയിൽ 500 രൂപ പിഴ അടക്കാനുണ്ടെന്ന് ലിങ്ക്മെസേജ് അയച്ച് മധ്യവയസ്കന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു 56, 000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു .
കൂത്തുപറമ്പ് വേങ്ങാട് കൃഷ്ണശ്രീയിൽ രമേശന്റെ പണമാണ് അജ്ഞാതൻ തട്ടിയെടുത്തത്. ഈ മാസം 17ന് ആണ് രണ്ടുതവണകളായി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നു അജ്ഞാതൻ 56,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചത്.
