മന്ത്രിയുടെ പരിപാടിയില്‍ വൈദ്യുതി മുടങ്ങിയ സംഭവം; സബ് എഞ്ചിനീയര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചു

Share our post

കണ്ണൂർ: മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതില്‍ സബ് എഞ്ചിനീയര്‍ക്കെതിരെ എടുത്ത സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചു. ജീവനക്കാരുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. പി.വി സതീഷ് ബാബുവിനെതിരായ നടപടിയാണ് പിന്‍വലിച്ചത്.

സര്‍ക്കാര്‍ പരിപാടി അലങ്കോലമാക്കാന്‍ ഇടതുസംഘടനാ നേതാക്കള്‍ ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ടി.ഒ മോഹനന്‍ കെഎസ്ഇബി ചെയര്‍മാന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.

നവംബർ 21-ന് സഹകരണ സംഘം റിസ്‌ക് ഫണ്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വൈദ്യുതി മുടങ്ങിയത്. ഇതോടെ മന്ത്രിക്ക് മൈക്കില്ലാതെ പ്രസംഗിക്കേണ്ടി വന്നു. പിന്നീട് ജനറേറ്റര്‍ എത്തിച്ചതിന് ശേഷമാണ് മന്ത്രിക്ക് ഉച്ചത്തില്‍ പ്രസംഗിക്കാന്‍ സാധിച്ചത്. പിന്നാലെ ടി.ഒ മോഹനന്‍ കെഎസ്ഇബി ചെയര്‍മാന് പരാതി നല്‍കുകയായിരുന്നു.

തുടർന്ന് കെഎസ്ഇബി ചെയര്‍മാന്‍ ഈ പരാതിയിൽ സബ് എഞ്ചിനീയറോട് വിശദീകരണം തേടി. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി ലൈന്‍ ഓഫാക്കിയതാണെന്നും മന്ത്രിയുടെ പരിപാടിയുള്ള വിവരം അറിയില്ലായിരുന്നു എന്നുമാണ് സബ് എഞ്ചിനീനീയര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് ശരിയായ വിശദീകരണമല്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനെ കെഎസ്ഇബി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!