ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കും
തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമ ബോർഡ് പെൻഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കും. ഇതിനായി 1088.63 കോടി രൂപ അനുവദിച്ചു. ക്ഷേമ പെൻഷൻ വിതരണത്തിന് 964.41 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന് 124.22 കോടിയും ആണ് അനുവദിച്ചത്. സംസ്ഥാനത്താകെ ആകെ 60 ലക്ഷം പേര്‍ക്കാണ് ക്ഷേമപെൻഷൻ ലഭ്യമാക്കുന്നത്.
