ജിയോയുടെ ‘ഹാപ്പി ന്യൂ ഇയർ 2.0’; അൺലിമിറ്റഡ് 4-ജി, 5-ജി പ്ലാനുകൾ അവതരിപ്പിച്ചു

Share our post

കൊച്ചി: ജിയോയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ‘ഹാപ്പി ന്യൂ ഇയർ 2.0’ പ്ലാനുകൾ അവതരിപ്പിച്ചു. അൺലിമിറ്റഡ് 4-ജി, 5-ജി ഡേറ്റയും വോയ്സ് കോളുകളും ഉൾപ്പെടുന്ന പുതിയ പ്ലാനുകൾക്കൊപ്പം കുറഞ്ഞ നിരക്കിലുള്ള 5-ജി ഡേറ്റ ആഡ്-ഓൺ പാക്കുകളും രാത്രി ഉപയോഗത്തിനായുള്ള പ്രത്യേക ഡേറ്റാ പാക്കും അവതരിപ്പിച്ചിട്ടുണ്ട്.

399 രൂപയുടെ പുതിയ ഫ്ലാഗ്ഷിപ്പ് പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയോടെ അൺലിമിറ്റഡ് 4-ജി, 5-ജി ഡേറ്റയും അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്.എം.എസും ലഭിക്കും. 3,999 രൂപയുടെ വാർഷിക പ്ലാനിൽ 365 ദിവസത്തേക്ക് ഇതേ ആനുകൂല്യങ്ങൾ ലഭ്യമാണ്.

പുതിയ പ്ലാനുകൾക്കൊപ്പം ഡിജിറ്റൽ സേവനങ്ങളും സൗജന്യമായി ലഭിക്കും. 399 രൂപയുടെ പ്ലാനിൽ 12 മാസത്തെ കാൻവ പ്രോ സബ്സ്ക്രിപ്ഷൻ, ജിയോഹോട്ട്സ്റ്റാർ മൊബൈൽ, ജിയോടിവി വഴി ഹോളിവുഡ്, ഫാൻകോഡ് ഉള്ളടക്കങ്ങൾ, ജിയോഗെയിംസ് മൊബൈൽ സബ്സ്ക്രിപ്ഷൻ, ജിയോഎ.ഐ.ക്ലൗഡ് വഴി 50 ജി.ബി. ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയവ ഉൾപ്പെടുന്നു. 3,999 രൂപയുടെ വാർഷിക പ്ലാനിലും കാൻവ പ്രോ ലൈറ്റ് സബ്സ്ക്രിപ്ഷൻ, വിനോദ സേവനങ്ങൾ, 50 ജി.ബി. ക്ലൗഡ് സ്റ്റോറേജ് എന്നിവ ലഭ്യമാണ്.

അധികമായി 5-ജി ഡേറ്റ ആവശ്യമുള്ളവർക്കായി 15 രൂപയ്ക്ക് ഒരു ദിവസത്തേക്കും 25 രൂപയ്ക്ക് രണ്ടുദിവസത്തേക്കും അൺലിമിറ്റഡ് 5-ജി ഡേറ്റ ലഭിക്കുന്ന ആഡ്-ഓൺ പാക്കുകളും അവതരിപ്പിച്ചിട്ടുണ്ട്. ഡൗൺലോഡ് പരിധിയോ വേഗത നിയന്ത്രണമോ ഉപയോഗപരിധിയോ ഇല്ലാതെയാണ് ഈ പാക്കുകളിലെ ഡേറ്റ ലഭ്യമാകുക.

രാത്രി സമയത്ത് കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നവർക്കായി 50 രൂപയുടെ പ്രത്യേക നൈറ്റ് ഡേറ്റാ പാക്കുമുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പാക്കിലൂടെ എല്ലാ ദിവസവും അർധരാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ അൺലിമിറ്റഡ് 4-ജി, 5-ജി ഡേറ്റ ഉപയോഗിക്കാം. ഈ സമയത്തെ ഡേറ്റ ഉപയോഗം പ്രധാന പ്ലാനിലെ പകൽ ഡേറ്റാ ബാലൻസിനെ ബാധിക്കില്ല. വിദ്യാർഥികൾ, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ, ഗെയിമിങ്, സ്ട്രീമിങ് ഉപയോക്താക്കൾ എന്നിവർക്ക് ഇത് പ്രയോജനപ്പെടും.

399 രൂപ, 3,999 രൂപ പ്ലാനുകളും 25 രൂപയുടെ 5-ജി ആഡ്-ഓൺ പാക്കും നവംബർ 24 മുതൽ റീചാർജിന് ലഭ്യമാകും. 15 രൂപയുടെ 5-ജി പാക്ക് നിലവിൽ ലഭ്യമാണ്. 50 രൂപയുടെ നൈറ്റ് ഡേറ്റാ പാക്ക് നവംബർ 26 മുതൽ ലഭ്യമാകും. മൈജിയോ ആപ്പ്, ജിയോ.കോം, ജിയോ സ്റ്റോറുകൾ, റീട്ടെയിലർമാർ എന്നിവയിലൂടെ പുതിയ പ്ലാനുകൾ റീചാർജ് ചെയ്യാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!