സംസ്ഥാനത്ത് വ്യാപക ഇ.ഡി. റെയ്ഡ്; കോഴിക്കോട് കേന്ദ്രീകരിച്ച് ഒൻപതിടങ്ങളിൽ പരിശോധന

Share our post

കോഴിക്കോട്: സ്വർണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡ്. കോഴിക്കോട് കേന്ദ്രീകരിച്ച് ഒൻപതോളം ഇടങ്ങളിലാണ് രാവിലെ മുതൽ ഇ.ഡി. റെയ്ഡ് പുരോഗമിക്കുന്നത്. കോഴിക്കോടിന് പുറമെ കണ്ണൂർ, കാസർകോട്, തിരുവനന്തപുരം പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത കേസിലാണ് നിലവിലെ പരിശോധന. സംസ്ഥാനത്തുനിന്ന് അനധികൃതമായി ഹവാല വഴി പണം കടത്തുന്ന പ്രധാന ഓപ്പറേറ്റർമാരെയും സ്വർണക്കടത്തിന് സാമ്പത്തിക സഹായം നൽകുന്നവരെയും കേന്ദ്രീകരിച്ചാണ് ഇ.ഡി. നീങ്ങുന്നത്. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരേസമയം പരിശോധന നടക്കുന്നുണ്ട്.

സമീപകാലത്ത് മലബാർ മേഖല കേന്ദ്രീകരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട സ്വർണക്കടത്ത് കേസുകളുടെയും വിദേശത്തുനിന്ന് ഹവാല വഴി കള്ളപ്പണം എത്തുന്നുവെന്ന രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നടപടിയെന്നാണ് വിവരം. രേഖകളും ഡിജിറ്റൽ തെളിവുകളും ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!