കൊട്ടിയൂർ വൈശാഖോത്സവം; ടൂറിസം സംരംഭകർക്കുള്ള പരിശീലന പരിപാടി ഇന്ന്
കണ്ണൂർ : കൊട്ടിയൂർ വൈശാഖോത്സവത്തി നെത്തുന്ന തീർഥാടകർക്ക് മികച്ച താമസസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി ‘ടൂറിസം സംരംഭക പരിശീലനം’ സംഘടിപ്പിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്തിന്റെയും സംയു ക്താഭിമുഖ്യത്തിലാണ് പരിപാടി. വെള്ളിയാഴ്ച രാവിലെ 10-ന് കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് ഹാളിലാണ് പരിശീലനം. പ്രദേശത്ത് ഹോംസ്റ്റേ, സർ വീസ്ഡ് വില്ല തുടങ്ങിയവ ആരംഭിക്കാൻ താത്പര്യമുള്ളവർക്കും നിലവിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. ഉത്തരവാദിത്ത ടൂറിസം, അതിഥി സത്കാരം, ശുചിത്വം, സുരക്ഷ, രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്തിന് പുറമെ സമീപ പഞ്ചായത്തുകളായ കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് എന്നിവിടങ്ങളിലെ താല്പര്യമുള്ള സംരംഭകർക്കും പരിപാടിയിൽ പങ്കാളികളാകാം. കൂടുതൽ വിവരങ്ങൾക്കും രജി സ്ട്രേഷനും കണ്ണൂർ ഡി.ടി. പി.സി. ഓഫീസുമായോ കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്തുമായോ ബന്ധപ്പെടണം.ഫോൺ : 0497-2706336.
