അരിയിൽ ഷുക്കൂർ വധക്കേസ്: 13 പ്രതികൾ കുറ്റക്കാർ പി. ജയരാജനേയും ടി.വി. രാജേഷിനേയും വെറുതെവിട്ടു

Share our post

അരിയിൽ ഷുക്കൂർ വധക്കേസില്‍ 13 പ്രതികൾ കുറ്റക്കാരെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വിധിച്ചു. ഏഴു പേർക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. 

18 പേരെ വെറുതെ വിട്ടു. ഒന്നും മൂന്നും പ്രതികള്‍ കൊലയില്‍ നേരിട്ട് പങ്കുള്ളവരെന്ന് കോടതി വിലയിരുത്തി. രണ്ടാം പ്രതി പി.ഗണേശനേയും അഞ്ചാം പ്രതി കെ.പ്രകാശനെയും വെറുതെവിട്ടു. ശിക്ഷയില്‍ വാദം ഇന്നുതന്നെ നടക്കും

കുറ്റക്കാരെന്ന്  കണ്ടെത്തിയ 13 പ്രതികൾ

ഒന്നാം പ്രതി: സുമേഷ്

മൂന്നാം പ്രതി: അനൂപ്

ഏഴാം പ്രതി: പവിത്രൻ

9-ാം പ്രതി: മനോഹരൻ

10-ാം പ്രതി: എം.വി. ദിനേശൻ

12-ാം പ്രതി: ബിജുമോൻ

14-ാം പ്രതി: ഇ.പി. രാധാകൃഷ്ണൻ

15-ാം പ്രതി: ഷിജിൻ മോഹൻ

16-ാം പ്രതി: കെ.വി. സജിത്ത്

25-ാം പ്രതി: വി.വി. മോഹനൻ

26-ാം പ്രതി: പുരുഷോത്തമൻ

27-ാം പ്രതി: പി.കെ. അജിത് കുമാർ

28-ാം പ്രതി: പി.പി. സുരേശൻ

കോടതി വെറുതെവിട്ട 18 പ്രതികള്‍

 2-ാം പ്രതി: ഗണേശൻ

 ​4-ാം പ്രതി: വിജേഷ്

 ​5-ാം പ്രതി: കെ. പ്രകാശൻ

 6-ാം പ്രതി: ഉമേശൻ

 8-ാം പ്രതി: ലതീഷ്

 ​11-ാം പ്രതി: സി.എൻ. മോഹനൻ

 ​13-ാം പ്രതി: നിതിൻ

 ​17-ാം പ്രതി: സുധാകരൻ

 ​18-ാം പ്രതി: നവീൻ

 ​19-ാം പ്രതി: ശ്യാംജിത്ത്

 ​21-ാം പ്രതി: ഷാജി

 ​22-ാം പ്രതി: പ്രകാശൻ മുതുവാനി

 ​23-ാം പ്രതി: അജയകുമാർ എൻ.പി.

 ​24-ാം പ്രതി: രാജീവൻ പി.എസ്.

 ​29-ാം പ്രതി: ബാബു

 ​30-ാം പ്രതി: യു.വി. വേണു

 ​32-ാം പ്രതി: പി. ജയരാജൻ

അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വച്ച് പി.ജയരാജനും ടി.വി.രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം.

2012 ഫെബ്രുവരി 20നാണ് കണ്ണൂർ കീഴറ വള്ളുവൻ കടവിൽ വച്ച് 18 വയസ്സുകാരനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ ഉറപ്പുവരുത്തിയ ശേഷമാണ് സ്വന്തം നിലയിൽ ‘വിചാരണ’ നടത്തി കൊലപ്പെടുത്തിയത് എന്നുമാണ് കേസ്.

കേസിൽ ആകെ 81 സാക്ഷികളാണ് ഉണ്ടായിരുന്നത്. പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹർജിയിൽ 2016 ഫെബ്രുവരിയിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു വർഷത്തിനു ശേഷം 2019 ഫെബ്രുവരി 11ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!