തെരുവുനായയെ സൈക്കിൾ കൊണ്ട് തടഞ്ഞ് എട്ടുവയസ്സുകാരൻ; മാഹിയിൽ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Share our post

മാഹി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആക്രമിക്കാൻ എത്തിയ തെരുവുനായയെ സൈക്കിൾ കൊണ്ട് നേരിട്ട് എട്ടു വയസ്സുകാരൻ. മാഹി പള്ളൂർ ഇടയിൽ പീടികയിൽ ഷമീമ മഹലിലെ കുട്ടികളാണ് തെരുവു നായയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

വീട്ടുമുറ്റത്ത് സൈക്കിളിലിരുന്ന ജ്യേഷ്ഠനൊപ്പം മറ്റു കുട്ടികളും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി തെരുവുനായ കുട്ടികൾക്ക് നേരെ പാഞ്ഞടുത്തത്. നായയുടെ വരവ് കണ്ട് കുട്ടികൾ പരിഭ്രാന്തരായെങ്കിലും പതറാതെ ജ്യേഷ്ഠൻ സൈക്കിൾ മുന്നിലേക്ക് നീക്കി നായയെ തടഞ്ഞ് സഹോദരങ്ങളെയും മറ്റു കുട്ടികളെയും രക്ഷിക്കുകയായിരുന്നു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കുട്ടിയുടെ ധൈര്യവും സമയോചിതമായ ഇടപെടലും ശ്രദ്ധ നേടുന്നത്. നായ കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുന്നതും സൈക്കിൾ ഉപയോഗിച്ച് ജ്യേഷ്ഠൻ അതിനെ തടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!