ഇൻസ്റ്റാൾ ചെയ്യാത്ത വ്യാജ എം പരിവാഹൻ ആപ്പ് ഫോണിൽ; കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 2.79 ലക്ഷം

Share our post

കണ്ണൂർ: കണ്ണൂരിൽ വീണ്ടും വൻ സൈബർ സാമ്പത്തിക തട്ടിപ്പ്. പട്ടാന്നൂർ സ്വദേശിയായ വി. ബിനുവിനാണ് 2,79,000 രൂപ നഷ്ടമായത്. രണ്ട് തവണകളായാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്.

പരിശോധനയിൽ ബിനുവിന്റെ മൊബൈൽ ഫോണിൽ എം പരിവാഹൻ എന്ന പേരിലുള്ള വ്യാജ ആപ്പ് കണ്ടെത്തി. എന്നാൽ, താൻ ഇത്തരമൊരു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്നാണ് പണം നഷ്ടമായ ബിനു വ്യക്തമാക്കുന്നത്. പരാതിക്കാരനായ ബിനു ഇൻഷുറൻസ് ഏജന്റാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം അക്കൗണ്ടിലേക്ക് പണം വന്നതിന് ശേഷം ഫോൺ ചാർജ് ചെയ്യാൻ വെച്ച് കുളിക്കാൻ പോയി. എന്നാൽ, തിരിച്ചുവന്നപ്പോൾ ഫോണിൽ വന്ന നോട്ടിഫിക്കേഷൻ വഴിയാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നതെന്ന് ഇദ്ദേഹം പറയുന്നു.

പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ബാങ്കിൽ നിന്നും സ്റ്റേറ്റ്‌മെന്റ് എടുക്കുകയും മട്ടന്നൂർ പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നതിൽ ഇതുവരെ വ്യക്തമായ മറുപടി ലഭിച്ചിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

(സൈബർ സെല്ലിന്റെയും പൊലീസിന്റെയും ഔദ്യോഗിക ആപ്പായ ‘എം കവജ് 2’ ഇൻസ്റ്റാൾ ചെയ്യുന്നത് റിസ്ക് ഉള്ള ആപ്പുകളെ തിരിച്ചറിയാൻ സഹായിക്കും)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!