പേവിഷബാധ മാരകം; വേണം കരുതൽ

Share our post

കണ്ണൂർ: മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും മാരകമാണ് പേവിഷബാധ. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗത്തിന്റെ ലക്ഷ ണങ്ങൾ കണ്ടുകഴിഞ്ഞാൽ, ഒരു വൈദ്യ ശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാനാകില്ല. നായകളിലും പൂച്ചകളിലും കുറുനരികളിലുമാണ് രോഗം കൂടുതലായി കാണുന്നത്. അവയിൽനിന്ന് പശുക്കളിലേക്കും ആടുകളിലേക്കും പകരാറുമുണ്ട്. പേവിഷബാധ യേറ്റ പശുക്കളുടെ പാൽ കുടിച്ചവർ പരി ഭ്രാന്തരാവേണ്ടതില്ല. പാൽ തിളപ്പിച്ച് ഉപ യോഗിക്കുന്നതിനാലാണത്.

ലക്ഷണങ്ങൾ

പേവിഷബാധയേറ്റാൽ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയുമാണ് മറ്റ് ലക്ഷണങ്ങൾ. രോഗലക്ഷണം കണ്ടാൽ മൂന്ന്-നാല് ദിവസങ്ങൾക്കുള്ളിൽ ചത്തുപോകാറാണ് പതിവ്. ലക്ഷണങ്ങൾ കണ്ട് സംശയം തോന്നിയാൽ എത്രയും പെട്ടെ ന്ന് തൊട്ടടുത്തുള്ള മൃഗഡോക്ടറെ കാണി ച്ച് ഉറപ്പാക്കി കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കണം. കൃത്യമായ ആശയവിനിമയത്തിലൂടെ അടിസ്ഥാനമായി താഴേത്തട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ എന്തിന്റെ പേരിലാ ണെങ്കിലും നീട്ടാതിരിക്കുന്ന താണ് ഉചിതം. മൃഗവുമായി അടുത്തിടപഴകിയവരെല്ലാം പേവിഷബാധയെതിരായ കുത്തിവെപ്പ് എടുക്കണം.

മൃഗം കുടിച്ചാൽ

നായകളാണ് രോഗവാഹകരിൽ പ്രധാ നികൾ. കടിയേറ്റ (മാന്തലുമാകാം) ഭാഗം സോപ്പുപയോഗിച്ച് പച്ചവെള്ളത്തൽ (ടാ പ്പിന് ചുവടെയെങ്കിൽ നല്ലത്) 15 മുതൽ 20 മിനുട്ട് നന്നായി കഴുകണം. മുറിവ് പൊ തിയരുത്. എത്രയും പെട്ടെന്ന് തൊട്ടടു ത്തുള്ള ആരോഗ്യസ്ഥാപനത്തിൽ ചികി ത്സ തേടണം.

ചികിത്സ

മുറിവിന്റെ സ്വഭാവം, തലച്ചോറിൽനി ന്നുള്ള മുറിവിൻ്റെ അകലം എന്നിവ പരിശോധിച്ചാണ് ഡോക്ടർമാർ വാക്സിനേഷൻ രീതി നിശ്ചയിക്കുന്നത്. മുറിവിൻ് സ്വഭാ വം കണക്കിലെടുക്കാതെ, കടിയോമാന്തലോ ഏറ്റയുടനും മൂന്നാംദിവസവും ഏഴാം ദിവസവും 28-ാം ദിവസവും നിർബന്ധമായും വാക്സിനെടുക്കണം.

രോഗം വരുന്ന വഴി

രോഗം ബാധിച്ച മൃഗങ്ങൾ നക്കു മ്പോഴും മാന്തുമ്പോഴും കടിക്കുമ്പോ ഴും ഉമിനീരിലുള്ള രോഗാണുക്കൾ മു റിവുകൾ വഴി മൃഗങ്ങളുടെയും മനുഷ്യരു ടെയും ശരീരത്തിലെത്തും. അവ നാഡി കളിലൂടെ തലച്ചോറിലെത്തിയാണ് രോഗ മുണ്ടാകുന്നത്. തലച്ചോറിൽ പെരുകുന്ന വൈറസുകൾ ഉമിനീരിലൂടെയാണ് പുറ ത്തുവരുന്നത്.

ശ്രദ്ധിക്കണം പൂച്ചയെ

പേപ്പട്ടിയെക്കാൾ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. അവ അപ്രതീ ക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകൾ ഉണ്ടാക്കുകയും ചെയ്യും. കന്നു കാലികളിൽ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്ര മവാസന, ഇടവിട്ട് മുക്രയിടൽ, തുള്ളിയാ യി മൂത്രം പോവൽ തുടങ്ങിയ ലക്ഷണം കാണും.

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!