കുഴല്‍ കിണര്‍ നിര്‍മ്മാണം; രജിസ്‌ട്രേഷന്‍ ഇല്ലെങ്കില്‍ ഒരു ലക്ഷം വരെ പിഴ

Share our post

കണ്ണൂര്‍ :കുഴല്‍ കിണര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്ന മുഴുവന്‍ റിഗ്ഗുകളും/ഏജന്‍സികളും ഭൂജലവകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുകയും വര്‍ഷാവര്‍ഷം രജിസ്‌ട്രേഷന്‍ പുതുക്കുകയും ചെയ്യണമെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഇല്ലാതെ കുഴല്‍ കിണര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്ന എജന്‍സികള്‍ക്കെതിരെ ഭൂജലഅതോറിറ്റി (ഭൂജല വകുപ്പ്) ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്ന കുറ്റമായി കണ്ട് റിഗ്ഗിന് പിഴ ചുമത്തി ഈടാക്കും. ടാങ്കര്‍ ലോറി വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിന് ഭൂജല സ്രോതസ്സിന്റെ ഉടമ സംസ്ഥാന ഭൂജല അതോറിറ്റിയുടെ നിരാക്ഷേപപത്രം (എന്‍ഒസി) നിര്‍ബന്ധമായും വാങ്ങിക്കണമെന്നും ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭൂജല വകുപ്പ് ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!