മാപ്പെഴുതി നല്‍കിയേ പറ്റൂ; കാലടി സര്‍വകലാശാല
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തില്‍ സസ്പെന്ഷന് നടപടിയെ ന്യായീകരിച്ച് സംസ്കൃത സര്‍വകലാശാല ഹൈക്കോടതിയില്‍. വിദ്യാര്‍ഥികള്‍ മാപ്പപേക്ഷ നല്കിയാല് തിരിച്ചെടുക്കാമെന്ന നിലപാട് സര്‍വകാലശാല ആവര്‍ത്തിച്ചു. ഹൈക്കോടതിയില്‍ നല്കിയ മറുപടി സത്യവാങ്മൂലത്തിലാണ് സര്‍വകലാശാല നിലപാട് ആവര്‍ത്തിക്കുന്നത്. 16 വിദ്യാര്‍ഥികളും കുറ്റക്കാരെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തി എന്നാണ് ഇതിനെ ന്യായീകരിക്കാന്‍ സര്‍വകലാശാല ഉയര്‍ത്തുന്ന വാദം. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിനിടെ വിസിയെ തടഞ്ഞുവെച്ച് ആക്രമിച്ചു. വിദ്യാര്‍ഥികള്‍ സിന്‍ഡിക്കറ്റ് യോഗം തടസപ്പെടുത്തി. ക്യാമ്പിലെ അച്ചടക്കം ഉറപ്പാക്കാനാണ് സസ്പെന്ഷന്. സസ്പെന്ഷന് വ്യക്തി വൈരാഗ്യത്തിന്റെ ഭാഗമല്ല എന്നുമാണ് സംസ്കൃത സര്‍വകലാശാല ഉയര്‍ത്തുന്ന വാദം.
ചെയ്ത തെറ്റിന് വിദ്യാര്‍ത്ഥികള്‍ മാപ്പ് പറയണമെന്നും പെരുമാറ്റ ദൂഷ്യമാണ് നടപടിക്ക് കാരണമെനന്നുമാണ് സര്‍വകലാശാലയുടെ നിലപാട്. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് 44 വപേജുള്ള എതിര് സത്യവാങ്മൂലമാണ് സര്‍വകലാശാല സമര്‍പ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങള്‍ കാരണമാണ് അവര്‍ക്ക് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായതെന്നാണ് സര്‍വകലാശാലയുടെ വാദം. അക്കാദമിക് അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തതെന്നും സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മുന്‍പും അച്ചടക്കനടപടികളും പൊലീസ് കേസുകളും ഉണ്ടായിട്ടുണ്ടെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു.
സര്‍വകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെയെന്നും എതിര്‍സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 60 ദിവസത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിഷേധിക്കേണ്ടിവരുന്ന സാഹചര്യം പരിഗണിച്ച് അവരോട് ദയ കാണിക്കണമെന്നും സസ്പെന്ഷന് പിന്‍വലിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് നേരത്തെ സര്‍വകലാശാലയോട് നിര്‍ദേശിച്ചിരുന്നു. എന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയോട് അരിശം തീരുന്നതെന്നും ഇത്രയും പോരെ എന്നും കോടതി ചോദിച്ചിരുന്നു. രണ്ട് എഫ്ഐആര്‍ എടുത്തതിനെതിരെയും കോടതി വിമര്‍ശനമുയര്‍ത്തിയിരുന്നു.
