ഒറ്റ റീചാര്‍ജ് മതി, മൂന്ന് വര്‍ഷത്തേക്ക് ടെന്‍ഷന്‍ വേണ്ട, കിടിലൻ പ്ലാനുമായി ജിയോ, പ്രതിദിനം രണ്ടര ജിബി ഡാറ്റയും
മാസം തോറും റീചാര്‍ജ് ചെയ്ത് മടുത്തിരിക്കുന്നവരായിരിക്കും നമ്മളിലേറെയും. വന്‍തുക അടച്ച് ഓരോ മാസവും റീചാര്‍ജ് ചെയ്യുന്നതിന് പകരം, ഒരു വര്‍ഷകാലയളവിലേക്കെങ്കിലും ഇത് നീട്ടിക്കിട്ടിയിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടാകില്ല. മാസം തോറും റീചാര്‍ജ് ചെയ്യുകയല്ലാതെ മറ്റ് വഴിയില്ലെന്ന് കരുതി നിരാശരാകാന്‍ വരട്ടെ, ഒറ്റ റീചാര്‍ജ് വഴി മൂന്ന് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കണക്ടിവിറ്റി നീണ്ടുനില്‍ക്കുന്ന പ്ലാനുമായെത്തിയിരിക്കുകയാണ് ജിയോ. അണ്‍ലിമിറ്റഡ് 5ജി പ്ലാനിന് 10,000 രൂപയാണ് ഉപഭോക്താവില്‍ നിന്ന് കമ്പനി ഈടാക്കുക. വോയിസ് കോളിങ്, പ്രതിദിനം രണ്ടര ജിബി അതിവേഗ ഡാറ്റ എന്നിവയ്ക്ക് പുറമെ, ജിയോ ഹോട്‌സ്റ്റാര്‍, കാന്‍വാ പ്രോ എന്നീ സംവിധാനങ്ങളുമടങ്ങിയതാണ് ജിയോയുടെ പുത്തന്‍ ഓഫര്‍.
ഒറ്റ റീചാര്‍ജിന് ശേഷം മൂന്ന് വര്‍ഷത്തേക്ക് യാതൊരുവിധ പണവും ഉപഭോക്താവില്‍ നിന്ന് ഈടാക്കാത്ത രീതിയില്‍ തയ്യാറാകുന്ന പ്ലാന്‍ ഇന്ന് മുതല്‍ ലഭ്യമാകും. മൈ ജിയോ ആപ്പ്, ജിയോ.കോം, ജിയോ സ്‌റ്റോര്‍സ് എന്നിവിടങ്ങളിലൂടെയും രാജ്യത്തുടനീളമുള്ള ജിയോ റീചാര്‍ജ് ചാനലുകള്‍ വഴിയും റീചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
പ്ലാനില്‍ എന്തെല്ലാം?
36 മാസത്തേക്ക് അഥവാ മൂന്ന് മാസത്തേക്കുള്ളതാണ് ജിയോയുടെ പുതിയ അണ്‍ലിമിറ്റഡ് കണക്ടിവിറ്റി പ്ലാന്‍. 5ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം രണ്ടര ജിബി ഡാറ്റയും 100 എസ്എംഎസും ഉപഭോക്താവിന് പ്ലാന്‍ ഉറപ്പുനല്‍കുന്നുണ്ട്. കണക്ടിവിറ്റി സേവനങ്ങള്‍ക്ക് പുറമെ ഒട്ടനവധി സബ്‌സ്‌ക്രിപ്ഷനും പ്ലാനിനോടൊപ്പം ഉപഭോക്താവിന് ലഭിക്കും. ജിയോ ഹോട്‌സ്റ്റാര്‍, ലൈവ് സ്‌പോര്‍ട്‌സ്, പ്രീമിയം എന്റര്‍ടൈന്‍മെന്‍റ്, ഹോട്‌സ്റ്റാര്‍ ഒറിജിനല്‍ കണ്ടന്റുകള്‍ എന്നിവയും ഈ ഓഫറിനൊപ്പമുണ്ടെന്നതാണ് ശ്രദ്ധേയം. പ്ലാന്‍ സ്വീകരിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് കാന്‍വ പ്രോ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കുകയും ചെയ്യും.
