സുഹൈലിന് ഉടൻ ജാമ്യമില്ല, ബോസ്റ്റൽ സ്കൂളിൽ തുടരും; കൂട്ടാളികൾ പുറത്തേക്ക്

Share our post

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന് ഉടൻ ജാമ്യമില്ല. ബോധപൂർവമുള്ള അപകടം അല്ലെന്ന സുഹൈലിന്റെ വാദം കോടതി തള്ളി. സുഹൈൽ ഒഴികെയുള്ള മറ്റു മൂന്നു പ്രതികൾക്ക് ജാമ്യം അനുവദിച്ചു.

നിനവ്, ജോയൽ എസ്. ആന്റോ, അമീൻ ഷാ എന്നിവർക്കാണ് ഇന്ന് ജാമ്യമനുവദിച്ചത്. നാലുപേരുടെയും ജാമ്യ ഹർജി കോടതി അനുവദിച്ചെങ്കിലും സുഹൈൽ സജീവിന്റെ കാര്യത്തിൽ കോടതി വ്യവസ്ഥ വെക്കുകയായിരുന്നു.

നവംബർ പതിനാറിന് മാത്രമേ സുഹൈൽ സജീവിനെ ജാമ്യത്തിൽ വിടുകയുള്ളൂ എന്നാണ് കോടതി വ്യക്തമാക്കിയത്. നിലവിൽ നാലുപേരും കാക്കനാട് ബോസ്റ്റൽ സ്കൂളിലാണ് ഉള്ളത്. നവംബർ പതിനാറുവരെ സുഹൈൽ ബോസ്റ്റൽ സ്കൂളിൽതന്നെ തുടരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!