‘ആരാണ് പറഞ്ഞത് ലീഗിന്റെ മൂരിത്തരം പോവുകയാണെന്ന്?’; കാലിക്കറ്റ് സർവകലാശാല സംഘർഷത്തിൽ പി.ശ്രീരാമകൃഷ്ണൻ

Share our post

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ എംഎസ്എഫ്-എസ്എഫ്‌ഐ സംഘർഷത്തിൽ ലീഗിനെതിരെ അധിക്ഷേപ പരാമർശവുമായി മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സംഘർഷത്തിൽ പരിക്കേറ്റ എസ്എഫ്‌ഐ പ്രവർത്തകരെ കെ.ടി ജലീലിനൊപ്പം സന്ദർശിച്ചതുമായി ബന്ധപ്പെട്ടാണ് കുറിപ്പ്.

”ആരാണ് പറഞ്ഞത് ലീഗിന്റെ മൂരിത്തരം പോവുകയാണെന്ന്? ആശുപത്രിയുടെ കാഷ്വാലിറ്റിയിൽ കയറി വിറക് തടികളും ഇരുമ്പ് ദണ്ടും ഉപയോഗിച്ച് എസ്എഫ്‌ഐയുടെ ജില്ലാ സെക്രട്ടറി ആദിലിനെയും പ്രസിഡണ്ട് സുജിനേയും ക്രൂരമായി ആക്രമിച്ച് കൊല്ലാക്കൊല ചെയ്ത ക്രിമിനൽ സംഘത്തിന്റെ അഴിഞ്ഞാട്ടം ലീഗിന്റെ രീതികൾ പച്ചയ്ക്ക് വെളിപ്പെടുത്തുന്നു”- ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!