മകൻ സ്വത്ത് തട്ടിയെടുത്ത് വഴിയാധാരമാക്കി; 85-കാരിയായ അമ്മ ദുരിതത്തിൽ

Share our post

കോഴിക്കോട്: കായലം പള്ളിക്കടവ് സ്വദേശിയായ 85 വയസ്സുകാരി പാത്തുമ്മ മക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് കടുത്ത ദുരിതത്തിൽ കഴിയുന്നു. പാരമ്പര്യമായി ലഭിച്ച 32 സെന്റ് ഭൂമിയും വീടും മകൻ വിൽപന നടത്തുകയും ഇവരെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത മലമുകളിലെ ചെറിയ മുറിയിലേക്ക് മാറ്റുകയും ചെയ്തു.

പിന്നീട് പക്ഷാഘാതം വന്ന് നടക്കാൻ വയ്യാതായ വയോധിക ഇപ്പോൾ ബന്ധുവീടുകളിലാണ് അഭയം തേടുന്നത്. മകന്റെ വീട്ടിൽ സൗകര്യങ്ങളില്ലെന്നു പറഞ്ഞു മകൻ ഒഴിവാകുകയാണെന്നും ബന്ധപ്പെടാൻ ശ്രമിച്ചാലും സംസാരിക്കാൻ കൂട്ടാക്കാറില്ലെന്നും ബന്ധുക്കൾ അഭിപ്രായപ്പെട്ടു. കൂടുതൽ വസ്തുക്കൾ തന്റെ പേരിലാക്കിക്കിട്ടണമെന്ന് മകൻ ആവശ്യപ്പെടുന്നതായി ബന്ധുക്കൾ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!