നിയമലംഘനം; ഇരിട്ടിയിലെ ഗൗരി മെഡിക്കൽ സ്റ്റോറിന്റെ ലൈസൻസ് റദ്ദാക്കി
കണ്ണൂർ: ഡ്രഗ് ലൈസെൻസ് താൽകാലികമായി റദ്ദ് ചെയ്ത കാലയളവിൽ തുറന്നു പ്രവർത്തിച്ചതിനെ തുടർന്ന് ഗൗരി മെഡിക്കൽസ്, ഇരിട്ടി എന്ന സ്ഥാപനത്തിൻ്റെ ഡ്രഗ് ലൈസൻസ് കണ്ണൂർ അസി. ഡ്രഗ്‌സ് കൺട്രോളർ സ്ഥിരമായി റദ്ദ് ചെയ്തു.
സ്ഥാപനത്തിലെ റജിസ്റ്റേഡ് ഫാർമസിസ്റ്റ് അവിടെ ജോലി ചെയ്യാതെ അതേ കാലയളവിൽ ഗവ. ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്നതായി പരിശോധനയിൽ വ്യക്തമായിരുന്നു. കൂടാതെ മറ്റു നിയമലംഘനങ്ങളും കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് സ്ഥാപനത്തിൻ്റെ ഡ്രഗ് ലൈസൻസ് താൽകാലികമായി റദ്ദ് ചെയ്തു. എന്നാൽ സ്ഥാപന ഉടമ ഉത്തരവ് പാലിക്കാതെ താൽകാലികമായി റദ്ദ് ചെയ്ത കാലയളവിൽ സ്റ്റോർ തുറന്നു പ്രവർത്തിച്ചു. തുടർന്നാണ് സ്ഥാപനത്തിൻ്റെ ഡ്രഗ് ലൈസൻസ് അസിസ്റ്റൻറ് ഡ്രഗ്‌സ് കൺട്രോളർ സ്ഥിരമായി റദ്ദ് ചെയ്തത്.
