ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 1081 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ക്ഷേമപെൻഷന് മാത്രം 961.64 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോർഡ് പെൻഷൻ 119.47 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
