പോക്സോ കേസില്‍ പ്രതിക്ക് തടവും പിഴയും
തിരുനെല്ലി: പെണ്‍കുട്ടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവും 1,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടിക്കുളം ചേലൂര്‍ പിണക്കാട്ടുപറമ്പില്‍ ജോബിയെയാണ്(51)ബത്തേരി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്. സുനില്‍കുമാര്‍ ശിക്ഷിച്ചത്.
2021 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. അന്നത്തെ തിരുനെല്ലി എസ്എച്ച്ഒ ലാല്‍ സി.ബേബിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഓമന വര്‍ഗീസ് ഹാജരായി.
