അബോധാവസ്ഥയില്‍ കണ്ടെത്തിയ അസി.കൃഷി ഓഫീസർ മരിച്ചു
പയ്യന്നൂര്‍: വീട്ടിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മധ്യവയസ്‌ക്കന്‍ മരിച്ചു. മുത്തത്തി ഖാദി സെന്ററിന് സമീപത്തെ വി. സുരേഷ് (51) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. കൃഷിവകുപ്പില്‍ അസിസ്റ്റന്റ് കൃഷി ഓഫീസറാണ്.
എന്‍.ജി.ഒ യൂണിയന്‍ നേതാവ്, 63-ാം ബൂത്ത് ലെവല്‍ ഓഫീസര്‍, യുവജനവായനശാല മുന്‍ സെക്രട്ടറി, യുവജന കലാസമിതി മുന്‍ പ്രസിഡന്റ്, മുത്തത്തിഅപ്പന്‍ ശാസ്താക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
തപാല്‍ വകുപ്പ് റിട്ട. മെയില്‍ ഓവര്‍സിയര്‍ കോടുര്‍ വീട്ടില്‍ കൃഷ്ണന്‍-കൗസല്യ ദമ്പതികളുടെ മകനാണ്. ഭാര്യ: നിത(ടീച്ചര്‍, ഐ.എച്ച്.ആര്‍.ഡി കോളേജ്, ചീമേനി). മകള്‍: നിവേദിത (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഡോ.വിശ്വന്‍ (ബേബി മെമ്മോറിയല്‍ ആശുപത്രി, പയ്യന്നൂര്‍), സുനീഷ്, ലസിത.
