ഫാസ് ടാഗില്‍ പണമില്ല; പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞിട്ടു

Share our post

പാലക്കാട്: ഫാസ് ടാഗില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞിട്ടു. ഇന്ന് രാവിലെ മാത്രം അഞ്ചോളം ബസുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയില്‍ ടോള്‍ പ്ലാസയില്‍ തടഞ്ഞിട്ടത്. ഇതില്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ബസുകളും ഉള്‍പ്പെടുന്നു.

ഇതോടെ യാത്രക്കാര്‍ ബസ് ജീവനക്കാരുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി ബസുകള്‍ ടോള്‍ പ്ലാസയ്ക്ക് സമീപം മാറ്റിയിട്ടു. പിന്നാലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മറ്റ് ബസുകളില്‍ കയറി യാത്ര തുടര്‍ന്നു.

ഇതിനിടെ ബസ് ജീവനക്കാര്‍ തൃശൂര്‍ ഡിപ്പോയുമായി ബന്ധപ്പെട്ടു. ഒടുവില്‍ കണ്ടക്ടര്‍ ഗൂഗില്‍ പേ വഴി പണമടച്ചതോടെയാണ് ടോള്‍ പ്ലാസ ജീവനക്കാര്‍ ബസ് കടത്തിവിട്ടത്.

ഫാസ് ടാഗില്‍ പണമില്ലാത്തത് മൂലം തൃശൂരില്‍ കെഎസ്ആര്‍ടിസി ബസിന് കിലോമീറ്ററുകളോളം റൂട്ട് തെറ്റിച്ച് സഞ്ചരിക്കേണ്ടി വന്നു. തൃശൂരില്‍ നിന്നും ചാലക്കുടിക്ക് യാത്ര ചെയ്തിരുന്ന പുതുക്കാട് ഡിപ്പോയിലെ പ്രിയദര്‍ശിനി ബസ് ആണ് റൂട്ട് തെറ്റിച്ച് യാത്ര ചെയ്തത്.

ഒല്ലൂരില്‍ നിന്ന് തിരിഞ്ഞ് മരത്താക്കര, കുഞ്ഞനം പാറ, തൃക്കൂര്‍, കല്ലൂര്‍, ആമ്പല്ലൂര്‍ വഴിയായിരുന്നു യാത്ര. ഇത് കിലോമീറ്റര്‍ നീണ്ട അധിക ദൂരയാത്രയാണ്. ഇതുമൂലം തലൂര്‍, പാലിയേക്കര എന്നീ സ്റ്റോപ്പുകളിലെ യാത്രക്കാര്‍ക്ക് ബസില്‍ കയറാനായില്ല.

കെഎസ്ആര്‍ടിസികളിലെ ഫാസ്റ്റ് ടാഗ് പ്രവര്‍ത്തിക്കാത്തത് സാങ്കേതിക പിഴവുമൂലമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. ടാഗില്‍ പണമില്ലാത്തതിനാല്‍ അല്ല പകരം ബാങ്കുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങളാണ് പണം ലഭിക്കാതിരിക്കാന്‍ കാരണം. എല്ലാ ബസുകള്‍ക്കും തടസമില്ല.

ചില ബസുകള്‍ളിലെ ഫാസ്റ്റ് ടാഗാണ് പ്രവര്‍ത്തിക്കാത്തതെന്ന് തൃശൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതറും പറഞ്ഞു. തകരാറ് ബാങ്ക് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!