അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

Share our post

ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. ശബരിമലയിൽ മേൽശാന്തിയായി സേവനം ചെയ്യാൻ അവസരം ലഭിച്ചത് മഹാഭാഗ്യമായി കാണുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. എല്ലാം ഭഗവാന്റെ അനുഗ്രഹമാണെന്നും അയ്യപ്പനെ സേവിക്കാനുള്ള അവസരമായാണ് പുതിയ ചുമതലയെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പയ്യോളി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തിയാണ് മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എ. ദാമോദരൻ നമ്പൂതിരി. അയ്യപ്പസ്വാമിയുടേയും മാളിപ്പുറത്തമ്മയുടേയും അനുഗ്രഹമെന്ന് എ. ദാമോദരന്‍ നമ്പൂതിരി പറഞ്ഞു.

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പ് മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തെ ഒരുക്കങ്ങളിൽ പ്രധാനപ്പെട്ടതാണ്. അയ്യപ്പസ്വാമിയുടെയും മാളികപ്പുറത്തമ്മയുടെയും സന്നിധികളിലെ പൂജകളും ആചാരങ്ങളും നിർവഹിക്കുന്നതിൽ മേൽശാന്തിമാർക്ക് നിർണായക ചുമതലയാണുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!