ഏ.സി.യുള്ള വീടുകളിലെ ക്ഷേമപെൻഷൻ; വ്യവസ്ഥകൾ മാറ്റിയിട്ടില്ലെന്ന് സർക്കാർ
തിരുവനന്തപുരം: ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജിയുടെ ഓഫീസ് അറിയിച്ചു. ഏ.സി.യുള്ള വീടുകളിലെ ഗുണഭോക്താക്കളെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു. മാരകമായ രോഗം ബാധിച്ച് അവശരായവർക്കും വാർദ്ധക്യപ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്കും വീടുകളിൽ ഏ .സി.യുൾപ്പെടെ സൗകര്യം ഒരുക്കാറുണ്ട്. ഇതിന്റെപേരിൽ അർഹർക്ക് ആനുകൂല്യം നഷ്ടപ്പെടുന്നുവെന്ന പരാതിയുള്ളതിനാൽ മനുഷ്യത്വപരമായി ഈ വിഷയത്തെ സമീപിക്കും. സർക്കാരിന് സാമ്പത്തികബാധ്യത വരുന്നതായതിനാൽ ഇക്കാര്യം ധനവകുപ്പ് പരിശോധിക്കുമെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
