ശുചിത്വ-സുന്ദര പേരാവൂർ ടൗൺ പ്രഖ്യാപനം നാളെ

Share our post

പേരാവൂർ: ശുചിത്വ-സുന്ദര പേരാവൂർ ടൗൺ പ്രഖ്യാപനം ബുധനാഴ്ച നടക്കും. രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ പ്രഖ്യാപനം നിർവഹിക്കും. ഡി.വൈ.എസ്.പി എ.വി.ജോൺ മുഖ്യാതിഥിയാവും. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം.സുനിൽ കുമാർ പദ്ധതി വിശദീകരിക്കും.

സൗന്ദര്യവത്കരണത്തിന്റെ തുടക്കമെന്ന നിലയിൽ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ചുമർ ചിത്രങ്ങളൊരുക്കിക്കഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ചെടിച്ചട്ടികളും സ്ഥാപിച്ചു. ബസ് സ്റ്റാൻഡിൽ സ്‌നേഹാരാമം വിശ്രമകേന്ദ്രത്തിന്റെയും ടൗണിൽ സൗജന്യ കുടിവെള്ള വിതരണ പദ്ധതിയുടെയും നിർമാണം അന്തിമ ഘട്ടത്തിലാണ്. വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, ക്ലബ്ബുകൾ, വാട്ട്‌സാപ്പ് കൂട്ടയ്മകൾ തുടങ്ങിയവർ പഞ്ചായത്തുമായി സഹകരിച്ചാണ് സൗന്ദര്യവത്കരണം നടത്തുന്നത്.

രണ്ടാം ഘട്ടത്തിൽ തൊണ്ടിയിൽ ടൗണും പിന്നീട് ഘട്ടം ഘട്ടമായി പഞ്ചായത്തിലെ മുഴുവൻ ടൗണുകളും സൗന്ദര്യവത്കരിക്കും. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, പഞ്ചായത്തംഗങ്ങളായ കെ.പി.അബ്ദുൾ റഷീദ്, ജൂബിലി ചാക്കോ, റാണി ടോമി, ബേബി സോജ, കെ.കെ.സ്മിത എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!