ബസിന് പിറകിൽ ബൈക്കിടിച്ച് 22കാരന് ദാരുണാന്ത്യം

Share our post

തൃശൂർ: തൃശൂർ കടവല്ലൂരിൽ ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. തിരൂർ നടുവട്ടം സ്വദേശിയായ ചാക്കുവളപ്പിൽ വീട്ടിൽ സുധീറിന്റെ മകൻ ജിതിൻ (22) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. പെരുമ്പിലാവ് ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ജിതിൻ. മുൻപിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അതേ ദിശയിൽ തന്നെ സഞ്ചരിക്കുകയായിരുന്ന മിനി ടൂറിസ്റ്റ് ബസിന്റെ പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!