മനോളി ഗോവിന്ദൻ അനുസ്മരണം
ആലച്ചേരി : രക്തസാക്ഷി മനോളി ഗോവിന്ദനെ സി.പി.ഐ അനുസ്മരിച്ചു. അൻപതാം രക്തസാക്ഷി ദിനത്തിൽ ആലച്ചേരിയിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ എക്സികുട്ടീവംഗം വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി എം.വിനോദൻ അധ്യക്ഷനായി.ജില്ലാ എക്സികുട്ടീവംഗം സി.വിജയൻ, പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ടി.സാവിത്രി, സിജ രാജീവൻ, എൻ.രാജു എന്നിവർ സംസാരിച്ചു. 1976 ഒക്ടോബർ ഏഴിനാണ് മനോളി ഗോവിന്ദൻകൊലചെയ്യപ്പെട്ടത്.
