ഷുഹൈബ് വധം: വിചാരണക്കോടതി മാറ്റണമെന്ന ആകാശ് തില്ലങ്കേരിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

Share our post

ന്യൂഡൽഹി: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിൽ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി സുപ്രീം കോടതി തള്ളി. ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികൾ നൽകിയ ഹ‍ർജിയാണ് തള്ളിയത്. നിലവിൽ വിചാരണ നടക്കുന്ന തലശ്ശേരി മൂന്നാം അഡിഷണൽ സെഷൻസ് കോടതിയിൽനിന്ന് വിചാരണ മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റണം എന്നായിരുന്നു പ്രതികളുടെ ആവശ്യം.

ആകാശ് തില്ലങ്കേരി, രജിൽ രാജ്, ജിതിൻ എന്നീ പ്രതികളാണ് വിചാരണ കോടതി മാറ്റത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. തലശ്ശേരി മൂന്നാം അഡിഷണൽ സെഷൻസ് കോടതിയിൽ നിന്ന് നീതിപൂർണമായ വിചാരണ ലഭിക്കില്ലെന്നാണ് പ്രതികളുടെ പരാതി. എന്നാൽ, വിചാരണ ബോധപൂർവ്വം വൈകിപ്പിക്കുന്നതിനുള്ള ശ്രമമാണ് പ്രതികൾ നടത്തുന്നതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ കെ. രാധാകൃഷ്ണൻ ഹാജരായി. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ എം.ആർ. രമേശ് ബാബു, സ്റ്റാന്റിങ് കോൺസൽ സുൽഫിക്കർ അലി എന്നിവരാണ് ഹാജരായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!