തിരുവോണം ബംബർ ഭാഗ്യശാലി താനെന്ന് തമിഴ്‌നാട് സ്വദേശിയുടെ അവകാശവാദം; ലോട്ടറി വ്യാജമെന്ന് സംശയം 

Share our post

പാലക്കാട്: തിരുവോണം ബംബറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി. സാദിഖ് എന്ന വ്യക്തിയാണ് പാലക്കാട് എസ്.പി ഓഫീസിൽ പരാതിയുമായി എത്തിയത്. തന്റെ കയ്യിലുണ്ടായിരുന്ന യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും എന്നാൽ അതിന്റെ ഫോട്ടോ തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. എന്നാൽ, ഇത് വ്യാജ ലോട്ടറിയാണെന്നാണ് സംശയം.

പാലക്കാട് റെയിൽവേ ജങ്ഷനിൽ നിന്ന് വാങ്ങിയ ഓണം ബംബർ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്നും, എന്നാൽ ആ ടിക്കറ്റ് തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുള്ള സത്യമംഗലത്തുവെച്ച് നഷ്ടപ്പെട്ടുവെന്നുമാണ് ഇയാൾ പറയുന്നത്. തങ്ങളുടെ കയ്യിലുള്ള ഫോട്ടോയിലെ നമ്പർ പരിശോധിച്ചപ്പോഴാണ് സമ്മാനം അടിച്ച വിവരം അറിയുന്നതെന്നും, അതിനുശേഷമാണ് ടിക്കറ്റ് കാണാനില്ലെന്ന് തിരിച്ചറിഞ്ഞതെന്നും ഇവർ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!