പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം: ഒളിവിലായിരുന്ന പ്രതി പിടിയിൽ

Share our post

കൽപറ്റ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം വേങ്ങാട് സ്വദേശി എം. ജലീലിനെ (35) ആണു പാലക്കാട് ഒലവക്കോടു വച്ച് വയനാട് സ്‌പെഷൽ മൊബൈൽ സ്‌ക്വാഡ് പിടികൂടിയത്. കേസെടുത്ത വിവരം അറിഞ്ഞതിനെ തുടർന്ന് പ്രതി ആന്ധ്രപ്രദേശ് വഴി ഒഡീഷയിലേക്ക് കടന്നിരുന്നു. തുടർന്ന് കൊച്ചിയിൽ എത്തിയ പ്രതി തിരികെ പോകുന്നതിനിടെയാണു വലയിലായത്. ഇയാൾ നിരവധി ലഹരിക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഊരിലുള്ള കുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി, പടിഞ്ഞാറത്തറയിലെ റിസോർട്ടിലും മൈസൂരുവിലെ ഹോട്ടലിലും വച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്ന പരാതിയെ തുടർന്ന് വൈത്തിരി പൊലീസ് ആണ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് ഡിവൈഎസ്പി ഷജു ജോസഫിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

ലഹരി കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലും ആന്ധ്രാപ്രദേശ്, ഒഡീഷ, ബെംഗളൂരു, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലും പ്രതിക്കു ബന്ധങ്ങളുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 85 കിലോഗ്രാം കഞ്ചാവ് കേരളത്തിലേക്കു കടത്തിയതിനു കർണാടകയിൽ പ്രതിക്കെതിരെ കേസുണ്ട്. കേരളത്തിൽ മാത്രം 5 കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. എസ്‌ഐ ആന്റണി, എഎസ്ഐമാരായ ബിജു വർഗീസ്, ബിന്ദു, ബൈജു, എസ്‌സിപിഒമാരായ ഷാലു ഫ്രാൻസീസ്, ജിയോ തോമസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!