പേരാവൂർ ബ്ലോക്ക് വയോജന സംഗമം
പേരാവൂർ: കരുതൽ-2026 വയോജന സംഗമം ബ്ലോക്ക് ഹാളിൽ പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബൈജു വർഗീസ് അധ്യക്ഷനായി. ശിശുവികസന ഓഫീസർ ബിജി തങ്കപ്പൻ പദ്ധതി വിശദീകരിച്ചു.
കെ.സുരേഷ് ബാബു, അഡ്വ.ജാഫർ നല്ലൂർ, ഡോ.ത്രേസ്യ പോൾ, എം.റിജി, നൂറുദ്ദീൻ മുള്ളേരിക്കൽ, ലിസമ്മ ജോസഫ്,ജയ്ഷ ബിജു, കെ.പി.അബ്ദുൾ റഷീദ്, മോഹനൻ കൊളക്കാടൻ, ഒ.പ്രസാദ്, വി.ഷീബ, സി.ഗോപാലൻ, ആർ.സജീവൻ, എം.പി.ആശ, ടി.വി.സജിനി, പി.എം.ആതിര എന്നിവർ സംസാരിച്ചു.
മുതിർന്ന പൗരന്മാരായജോർജ് മാത്യൂ, മാണി പുളിന്തറ, കാർത്ത്യായനിയമ്മ, ജോസഫ്, എം.ജനാർദ്ദനൻ, ബാവ നാരായണൻ, ഗൗരി നല്ലൂർ എന്നിവരെ ആദരിച്ചു.
