ജന്‍മഭൂമി റസിഡന്‍റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Share our post

ജന്‍മഭൂമി റസിഡന്‍റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ (74) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹം പുലര്‍ച്ചെയാണ് അന്തരിച്ചത്. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ മല്‍സരിച്ചിട്ടുണ്ട്. ജന്‍മഭൂമിയിലെയും തിരുവനന്തപുരം പ്രസ് ക്ലബ്ബിലെയും പൊതു ദർശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ തിരുമല അരയല്ലൂരിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ ശാന്തികവാടത്തില്‍ സംസ്കരിക്കും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!